തിരുവനന്തപുരം:അദ്ധ്യാപകനും അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രൊഫ.ജി.ബാലചന്ദ്രന് കാൻഫെഡ് പുരസ്കാരം ലഭിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കാൻഫെഡിന്റെ 45-ാം വാർഷികദിനമായ 30ന് രാവിലെ 10.30ന് തിരുവനന്തപുരം കവടിയാർ ഭാരത് സേവക് സമാജിന്റെ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സംഘടനാ സമ്മേളനം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ, എം.എം.ഹസൻ, എം.വിജയകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ, വി.വി.രാജേഷ്, ഡോ.എം.ആർ.തമ്പാൻ എന്നിവർ പങ്കെടുക്കും. പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ കാൻഫെഡ് ഗവേഷണ - വികസന വിഭാഗം സെക്രട്ടറി ഡോ.അനിൽകുമാർ, സെക്രട്ടറി ജയ ശ്രീകുമാർ, ഫിനാൻഷ്യൽ സെക്രട്ടറി മഞ്ജു ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |