ത്യക്കാക്കര: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിത ക്യാമ്പ് ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ആലുവ കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം രൂപീകരണ യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. വനിത കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് വി ആർ ബീനാമോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി ശശികല സ്വാഗതം പറഞ്ഞു. കെ.ആർ.ഡി.എസ്.എ ജനറൽ സെക്രട്ടറി എം.എം. നജീം ക്യാമ്പിന്റെ രൂപരേഖ അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. പ്രവിത നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |