ഷെയ്ൻ നിഗമിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ സുപ്രധാന വേഷത്തിൽ എത്തുന്നു. അർജുൻ അശോകനും ആദ്യമായാണ് പ്രിയദർശൻ സിനിമയുടെ ഭാഗമാകുന്നത്. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് എന്നിവരാണ് മറ്റു താരങ്ങൾ.
ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ചിത്രത്തിലെ നായിക മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശന്റേതാണ്. ചിത്രീകരണം സെപ്തംബറിൽ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദർശൻ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |