വിനു മോഹനും ഭാര്യ വിദ്യ വിനുമോഹനും വിവാഹ ശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഒരു പക്കാ നാടൻ പ്രേമം.
മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരന്റെ പ്രണയവഴികളിലൂടെയുള്ള യാത്രയും അതിന്റെ പരിണിതഫലങ്ങളും അവതരിപ്പിക്കുന്ന ചിത്രം ജൂൺ 24ന് തിയേറ്ററിൽ എത്തും. ഭഗത് മാനുവൽ, മധുപാൽ, ശ്രീജ അരവിന്ദ്, കലാഭവൻ ഹനീഷ്, സിയാദ് അഹമ്മദ്, വി.പി.രാമചന്ദ്രൻ, ടോം ജേക്കബ്,ഹരിത, കുളപ്പുള്ളി ലീല, സിന്ധു വർമ്മ, സുനന്ദ, ദീപിക എന്നിവരാണ് മറ്റു താരങ്ങൾ. എം.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം. നിർമ്മിക്കുന്ന ചിത്രം വിനോദ് നെട്ടത്താനി സംവിധാനം ചെയ്യുന്നു. രചന: രാജു സി. ചെന്നാട്, ഛായാഗ്രഹണം: ഉണ്ണി കാരാത്ത്, ഗാനരചന: കൈതപ്രം, കെ. ജയകുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനുകൃഷ്ണൻ, സംഗീതം : മോഹൻ സിതാര. പി.ആർ.ഒ : അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |