SignIn
Kerala Kaumudi Online
Saturday, 27 April 2024 7.37 AM IST

റോഡ് അടച്ചിട്ട ശേഷം അസിസ്റ്റന്റ് കമ്മീഷണറുടെയും സുഹൃത്തിന്റെയും പ്രഭാത സവാരി, സ്കൂൾ കുട്ടികൾ അടക്കം പെരുവഴിയിൽ, താക്കീത് നൽകി സിറ്റി കമ്മീഷണർ

kerala-police

കൊച്ചി: പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ട എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറോട് സിറ്റി പൊലീസ് കമ്മിഷണർ വിശദീകരണം തേടി. ഹൈക്കോടതി റോഡാണ് അസിസ്റ്റന്റ് കമ്മിഷണർ പ്രഭാതസവാരിക്കായി അടച്ചത്. റോഡ് അടച്ചിട്ടതിനാൽ സ്‌കൂൾ കുട്ടികൾക്ക് അടക്കം ബുദ്ധിമുട്ട് ഉണ്ടായത് സാമൂഹികമാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണർ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.

ഞായറാഴ്ചകളിൽ രാവിലെ ആറുമുതൽ ഏഴുവരെ പ്രഭാതസവാരിക്കായി റോഡ് അടച്ചിടാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ മറ്റു ദിവസങ്ങളിലും റോഡ് അടച്ചിടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റായ നടപടിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. താക്കീതുനൽകിയതായും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, POLICE, HIGHCOURT, TRAFFIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.