കോട്ടയം. പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ. ബില്ലിലെ വ്യവസ്ഥകൾ പലതും ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് വിഭാഗങ്ങളെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്നതാണ്. പൊതുജനങ്ങൾക്കും ആയുഷ് വിഭാഗത്തിലെ ഡോക്ടർമാർക്കും ഭാവിയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യവസ്ഥകൾ പുതിയ പൊതുജനാരോഗ്യ ബില്ലിൽ നിന്നും ഒഴിവാക്കണമെന്നും ആയുഷ് വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് പൊതുജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ പൊതുജനാരോഗ്യ ബിൽ പ്രാബല്യത്തിൽ വരുത്തണമെന്ന് ഐ.എച്ച്.എം.എ കേരള ജനറൽ സെക്രട്ടറി ഡോ.കൃഷ്ണകുമാർ ചെമ്പൻകുളം, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി ഡോ.സോജൻ വി എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |