കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ഡി.എസ്.ടി. സെർബ് പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. ഫെല്ലോഷിപ്പ് തുക പ്രതിമാസം 31,000 രൂപയും 18 ശതമാനം വീട്ടുവാടക ബത്തയും. എൻവയോൺമെന്റൽ സയൻസ്/ എൻവയോൺമെന്റൽ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അക്വാട്ടിക് സെഡിമെന്റ്സിന്റെ ജിയോകെമിക്കൽ അനാലിസിസിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും cusat.ac.in ൽ. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം തുടങ്ങിയവയുടെ സോഫ്ട് കോപ്പിയും സഹിതം retheeshes@cusat.ac.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഫോൺ: 9447372208.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |