തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഭാഗീകമായി ആരംഭിച്ചു. ഇന്നലെ രാത്രിയോടെ രാത്രിയോടെ ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങിയെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനായി 55 കോടി രൂപവേണം. ഓവർഡ്രാഫ്‌റ്റെടുത്ത 50 കോടിയ്‌ക്ക് പുറമെ പ്രതിദിനവരുമാനം കൂടി എടുത്താകും ശമ്പള വിതരണം. 30 കോടി രൂപ കൂടി സമാഹരിച്ചാലേ മറ്റു വിഭാഗങ്ങൾക്കും ശമ്പളം നൽകാനാകൂ. സർക്കാർ വിഹിതമായി ഇത്തവണ 30 കോടി രൂപയാണ് ലഭിച്ചത്.