ഷില്ലോഗ് : രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഘാലയയിലെ ചിറാപുഞ്ചി വീണ്ടും വാർത്തകളിൽ ഇടംനേടുന്നു. ഇന്നലെ രേഖപ്പെടുത്തിയ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ ചിറാപുഞ്ചിയിൽ ലഭിച്ചത് 972 മില്ലിമീറ്റർ മഴയാണ്. 1995ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. രണ്ട് ദിവസം മുമ്പ് ചിറാപുഞ്ചിയിൽ 811.6 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും റെക്കാഡിട്ടിരിക്കുന്നത്. ചിറാപുഞ്ചിയിൽ ഈ മാസം വെള്ളിയാഴ്ച വരെ 4081.3 മില്ലിമീറ്റർ മഴ ലഭിച്ചു. 1995 ജൂൺ 16ന് ചിറാപുഞ്ചിയിൽ 1563.3 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. നിലവിൽ ശക്തമായ മഴയാണ് ചിറാപുഞ്ചിയിൽ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |