SignIn
Kerala Kaumudi Online
Friday, 26 April 2024 12.25 PM IST

അശോക് ഗെലോട്ടിന്റെ സഹോദരന്റെ വസതിയിൽ സി.ബി.ഐ റെയ്ഡ്

cbi

രാഷ്‌ട്രീയ പകപോക്കലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഇഡി വിളിപ്പിച്ചതിനെതിരെ ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരനും വ്യവസായിയുമായ അഗ്രസെൻ ഗെലോട്ടിന്റെ ജോധ്‌പൂരിലെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തി. രാസവള കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ നിലവിൽ കേസുണ്ട്.

കർഷകർക്ക് സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന രാസവളം കൂടിയ വിലയ്‌ക്ക് അഗ്രസെനിന്റെ കമ്പനിയായ അനുപം കൃഷി 2007-2008 കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തെന്നാരോപിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ആണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കേസെടുത്തത്. 2020ൽ ഇദ്ദേഹത്തിന്റെ വസതിയിൽ ഇഡി റെയ്ഡും നടത്തിയിരുന്നു.

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച സമര പരിപാടികളിൽ മുൻനിരയിലുണ്ടായിരുന്ന ആളാണ് അശോക് ഗെലോട്ടെന്നും അതിനുള്ള മോദി സർക്കാരിന്റെ പ്രതികരണമാണ് ഇന്നലത്തെ റെയ്ഡെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയ്‌റാം രമേശ് പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.