പാലക്കാട്: സൈന്യത്തിൽ അഗ്നിപഥ് സ്കീം വഴി കരാർ നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷൻ ഓഫീസലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.നൗഷാദ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ, മുരളി കെ.താരേക്കാട്, കെ.ഷിനാഫ്, സിറിൽ ബെന്നി, ബാഷിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |