കൊല്ലം: കൊവിഡ് കാലത്ത് നിറുത്തിവച്ച വൈകുന്നേരത്തെ കൊല്ലം - പുനലൂർ സ്പെഷ്യൽ ട്രെയിൻ 22ന് പുനരാരംഭിക്കും. കൊല്ലം - പുനലൂർ റൂട്ടിലെ രാവിലത്തെ സർവീസ് പുനരാരംഭിച്ചെങ്കിലും വൈകിട്ടത്തേത് ആരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. വൈകിട്ട് 5.30ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൽ 6.55ന് പുനലൂരിലെത്തും. 7.45ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.05ന് കൊല്ലത്തെത്തും. വൈകിട്ട് കൊല്ലം - പുനലൂർ റൂട്ടിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ആശ്വാസമാണ് സ്പെഷ്യൽ സർവീസ്.
പൂനലൂർ റൂട്ടിലെ സമയക്രമം
കൊല്ലം: വൈകിട്ട് - 5.30
കിളികൊല്ലൂർ - 5.40
ചന്ദനത്തോപ്പ് - 5.45
കുണ്ടറ - 5.53
കുണ്ടറ ഈസ്റ്റ് - 6.00
എഴുകോൺ - 6.06
കൊട്ടാരക്കര - 6.17
കുരി - 6.25
ആവണീശ്വരം - 6.31
പുനലൂർ - 6.55
കൊല്ലത്തേക്കുള്ള സമയക്രമം
പുനലൂർ - 7.45
ആവണീശ്വരം - 7.54
കുരി - 8.03
കൊട്ടാരക്കര - 8.12
എഴുകോൺ - 8.20
കുണ്ടറ ഈസ്റ്റ് - 8.29
കുണ്ടറ - 8.36
ചന്ദനത്തോപ്പ് - 8.42
കിളികൊല്ലൂർ - 8.48
കൊല്ലം - 9.05
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |