അങ്കമാലി: കെ.എസ്.ടി.എംപ്ലോയീസ് സംഘ് എറണാകുളം ജില്ലാസമ്മേളനം കെ.എസ്. അനിൽകുമാർ നഗറിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാവർക്കിംഗ് പ്രസിഡന്റ് ടി.ജി.അജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി എം.പി.പ്രദീപ് (പ്രസിഡന്റ്) കെ.എസ്.സിബിൻ (വർക്കിംഗ് പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാർ ടി.ജി.അജികുമാർ, പി.വി.സതീഷ്, പി. ആർ. അരുൾകുമാർ, കെ. എസ്. സുധീർ (വൈസ് പ്രസിഡന്റുമാർ),ജി.മുരളീകൃഷ്ണൻ (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാർ സി.എസ്.സുരേഷ്, എസ്.ശ്രീലക്ഷ്മി, പീറ്റർജോസഫ്, എസ്.ശ്രീകുമാർ, നിഷാദ്ബാലൻ, എം.മനേഷ് (ജോ. സെക്രട്ടറിമാർ),എൻ.ആർ.അനൂപ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |