SignIn
Kerala Kaumudi Online
Wednesday, 05 October 2022 8.55 AM IST

വജ്ര-ആഭരണ കയറ്റുമതിയിൽ വർദ്ധന

df

കൊച്ചി: ഇന്ത്യയുടെ വജ്ര-ആഭരണ കയറ്റുമതിയിൽ ഈ വർഷം ഏപ്രിൽ-മേയ് മാസങ്ങളിലായി 10.08 ശതമാനം വർദ്ധന. 51,050.53 കോടി രൂപയുടെ കയറ്റുമതി വരുമാനം ഇതുവഴി നേടാനായെന്ന് ജെം ആൻഡ് ജുവലറി എക്സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ (ജി.ജെ.ഇ.പി.സി.) റിപ്പോർട്ടിൽ പറയുന്നു. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ 46,376.57 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. ഈവർഷം മേയിൽ മാത്രം 19.90 ശതമാനം വാർഷിക വളർച്ചയാണ് കയറ്റുമതിയിലുണ്ടായത്. 25,365.35 കോടി രൂപയുടെ ഉത്പന്നങ്ങൾ കയറ്റി അയച്ചു. ഏപ്രിൽ-മേയിൽ മുറിച്ചുമിനുക്കിയ വജ്രാഭരണങ്ങളുടെ കയറ്റുമതി 4.42 ശതമാനം വർദ്ധിച്ച് 32,601.84 കോടി രൂപയിലെത്തി. പ്ലെയിൻ-സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 27.11 ശതമാനം വർദ്ധനയോടെ 10,897.84 കോടി രൂപയായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.