ഫറോക്ക്(കോഴിക്കോട്): ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനു പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സി.പിഎമ്മുകാർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഫറോക്ക്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ നിലത്തു വീണാണ് ഡി.സി.സി പ്രസിഡന്റിന് തോളിന് പരിക്കേറ്റത്. മാർച്ച് കെ.പി.സിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |