SignIn
Kerala Kaumudi Online
Friday, 26 April 2024 11.19 PM IST

സഹ. സംഘങ്ങളെ കറവപ്പശുവാക്കുന്നു - അഡ്വ. സോണി സെബാസ്റ്റ്യൻ

kcef
പടം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ നേതൃ പഠന ക്യാമ്പ് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: സഹകരണ സ്ഥാപനങ്ങളെ ഇടതു സർക്കാർ കറവപ്പശു മാത്രമായാണ് കാണുന്നതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങൾ സർക്കാറിലേക്ക് അടക്കേണ്ടുന്ന ഫീസുകളിൽ അഞ്ചിരട്ടിയോളം വർദ്ധനവ് വരുത്തിയതായി മാർക്കറ്റ് ഫെഡ് ചെയർമാൻ കൂടിയായ സോണി സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.വിനയകുമാറിനെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. എം. രാജു, ഇ.ഡി സാബു, ടി.സി ലോക്കോസ്, സി.വി അജയൻ, പി. ശോഭ, ജില്ലാ സെക്രട്ടറി സി.ഇ ജയൻ, പി.കെ പ്രകാശ് കുമാർ, കെ. ശശി, സി. വിനോദ് കുമാർ, ജോസ് പെരിങ്ങല്ലൂർ, ജി. മധുസൂദനൻ, എ.കെ ശശാങ്കൻ, കെ. നാരായണൻ നായർ, കെ.എം അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, KCEF CAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.