തിരുവനന്തപുരം:ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്,സെപ്തറ്റംബർ മാസങ്ങളിലായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് വൈകിട്ട് 4ന് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ് ഹോസ്പിറ്റാലിറ്റി സെന്റർ ഹാളിൽ ചേരും.യോഗത്തിൽ ട്രസ്റ്റ് കൺവീനർ ആർ.ഗോപിനാഥൻനായർ അദ്ധ്യക്ഷത വഹിക്കും.ഐ.എസ്.ആർ.ഒ മുൻ ചെയർമാർ ആർ. മാധവൻ നായർ,സൂര്യ കൃഷ്ണമൂർത്തി,ട്രസ്റ്റ് മുഖ്യ കാര്യദർശി എം.എസ്.ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |