SignIn
Kerala Kaumudi Online
Thursday, 19 September 2024 12.25 PM IST

ഭാവനയുടെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! കൊടുങ്ങല്ലൂരിൽ

Increase Font Size Decrease Font Size Print Page

bhavana

ഭാവന,​ ഷറഫുദ്ദീൻ,​ അനാർക്കലി നാസർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. അർജുൻ അശോകൻ,​ ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങൾ. അടുത്ത ദിവസം ഭാവന ചിത്രത്തിൽ ജോയിൻ ചെയ്യും. മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ  അനാർക്കലി നാസറിന്റെ രണ്ടാമത്തെ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! . സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അബ്ദുൾ ഖാദറാണ് നിർമ്മാണം. അരുൺ റുഷ്ദി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ. കുര്യൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BHAVANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.