SignIn
Kerala Kaumudi Online
Saturday, 27 April 2024 4.59 AM IST

ലോകത്തെ ആറാമത്തെ ധനികനും വിവാഹമോചനത്തിന്

google-co-founder

സാൻഫ്രാൻസിസ്‌കോ: ഗൂഗിൾ സഹസ്ഥാപകനും ലോകത്തിലെ ആറാമത്തെ വലിയ ധനികനുമായ സെർജി ബ്രിനും ഭാര്യ നികോൾ ഷാനഹാനും വേർപിരിയുന്നു. ദമ്പതികൾക്ക് മൂന്നുവയസുള്ള മകനുണ്ട്. ബ്ലൂംബർഗ് ബില്യണേഴ്സ് ഇൻഡക്സ് അനുസരിച്ച് 9400കോടി ഡോളർ (ഏകദേശം 7030.16 കോടി രൂപ) ആണ് 48 കാരനായ ബ്രിനിന്റെ ആസ്തി. ഇതിൽകുടുതലും ഗൂഗിളിൽ നിന്നുള്ള വരുമാനമാണ്. 1998ലാണ് ലാരി പേജും സെർജി ബ്രിനും ഗൂഗിൾ കമ്പനി ആരംഭിച്ചത്. പിന്നീട് ആൽഫബെറ്റ് രൂപീകരിച്ചു. 2019ൽ ഇരുവരും ആൽഫബെറ്റ് വിട്ടെങ്കിലും ബോർഡംഗമായി തുടരുന്നുണ്ട്.

പൊരുത്തപ്പെടാൻ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിനാൽ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഒഴിയുന്നുവെന്നു കാണിച്ചാണ് ഈ മാസം ബ്രിൻ കോടതിയിൽ പരാതി നൽകിയത്. രേഖകൾ കോടതി സീൽ ചെയ്യണമെന്ന് അഭ്യർത്ഥന സ്വീകരിച്ച് വേർപിരിയലിന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ബ്രിൻ സഹസ്ഥാപകയായ ആനി വോജ്സിക്കിനെ മുമ്പ് വിവാഹം ചെയ്തിരുന്നെങ്കിലും 2015ൽ വേർപിരിഞ്ഞു.

ബിൽ ഗേറ്റ്സ്‌-മെലിൻഡ, ജെഫ് ബെസോസ് - മെക്കൻസി ദമ്പതികൾക്കു ശേഷം ബന്ധമൊഴിയുന്ന മൂന്നാമത്തെ ശതകോടീശ്വരനാണ് ബ്രിൻ. ബ്രിൻ എത്ര കോടി ഡോളർ ഭാര്യയ്ക്ക് വിവാഹമോചനത്തുകയായി നൽകേണ്ടി വരുമെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GOOGLE CO FOUNDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.