പത്തനംതിട്ട : ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി രാജു നെടുവംപുറം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളായി സണ്ണി ജോർജ് കൊട്ടാരം, തെള്ളിയൂർ ബാലകൃഷ്ണപിള്ള, ബാബു വിളവിനാൽ (വൈസ് പ്രസിഡന്റ്), വർഗ്ഗീസ് മുളക്കൽ, സത്യൻ കണ്ണങ്കര, ഗ്രീനിറ്റി വർഗീസ്, ഓമന ജോർജജ് (ജനറൽ സെക്രട്ടറിമാർ), പി.സി.രാജു (ട്രഷറാർ), ജോസ് മാടപ്പള്ളിൽ, ശശി പൂങ്കാവ്, എ.ജി.ബാബുക്കുട്ടി, ബിനോയി കുറ്റിയിൽ, റോയി മാത്യു, ജി.പി.ജോൺ, റോണി വടശേരിക്കര, ജോണികുട്ടി തെക്കേതിൽ (ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ), വി.ജി.മത്തായി, രാജു കുഴിയന്റയ്യത്ത്, ഏബ്രഹാം കോശി (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ഇ.വി. ജോസഫ് അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |