മലപ്പുറം: മലപ്പുറം എം.എസ്.പി ഹയർസെക്കന്ററി സ്കൂളിൽ പുതിയ നീന്തൽക്കുളം നിർമ്മിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പരിശീലനത്തിനും മത്സരങ്ങൾക്കും സാധിക്കുന്ന തരത്തിലുള്ള നീന്തൽക്കുളമാണ് വിഭാവനം ചെയ്യുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സൗകര്യം ഒരുക്കുകയാണെങ്കിൽ പെൺകുട്ടികൾക്ക് വേണ്ടി ആയോധന പരിശീലന കേന്ദ്രവും അനുവദിക്കും.
പി. ഉബൈദുല്ല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ, എം.എസ്.പി കമാൻഡന്റ് എം. ഹേമലത, ഡി.ഡി.ഇ കെ.പി. രമേശ് കുമാർ, വാർഡ് കൗൺസിലർ ജയശ്രീ രാജീവ്, ഡെപ്യൂട്ടി കമാൻഡന്റ് എ. ശ്രീനിവാസൻ, സ്കൂൾ പ്രിൻസിപ്പൽ രേഖ മലയിൽ, പ്രധാനാദ്ധ്യാപിക എം.മുനീറ, പി.ടി.എ പ്രസിഡന്റ് വി. വിജിത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |