തിരുവനന്തപുരം:വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക സംഗീതദിനം ആചരിക്കും.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് സംഗീത കുലപതി പ്രൊഫ. ഓമനക്കുട്ടി ടീച്ചറിന്റെ തൈക്കാട് ഭാരത് ഭവന് സമീപമുള്ള മേടയിൽ വീട്ടിലെത്തി ആദരിക്കും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ സംഗീതപുരസ്കാരം നൽകി ആദരിക്കും.തിരുവനന്തപുരത്തെ ഇരുപതോളം പിന്നണി ഗായകർ ഗുരുപൂജ നൽകി ഗാനാർച്ചന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |