കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാർ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ജനതാദൾ -എൽ.ജെ.ഡി വെസ്റ്റ് പിലാശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു. ശുചീകരണം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഉണ്ണീരി.പി, രാരുക്കുട്ടി.ടി.പി, ബാബു.സി.കെ, സുരേഷ് ബാബു.പി, ഷാബുരാജ്.എം, ബിനു ടി.പി, ഹരീഷ്.പി, സദാശിവൻ ടി.പി, സജിത്ത്.എം, ബാബു പി.വി, ഗിരീഷ് ബാബു.പി, സുരേഷ് ബാബു.പി.കെ, സുധീഷ് പുൽകുന്നുമ്മൽ, അരുൺ പി കെ, വിഷ്ണു പ്രസാദ് പി കെ, പ്രശോഭ് പി, ദിനേഷ് കുമാർ പി വി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |