രാജ്യാന്തര യോഗ ദിനത്തിൽ യോഗാഭ്യാസ വീഡിയോ പങ്കുവച്ച് നടി ലിസി.യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പ് പറയുന്നു. 55-ാം വയസിലും ഞെട്ടിക്കുന്ന മെയ്വഴക്കമാണ് താരത്തിനെന്ന് ആരാധകർ. ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു ലിസി. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാത്രമല്ല കമൽഹാസന്റെ നായികയായി വരെ താരം അഭിനയിച്ചു. തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രിയത്തെ തോൽപ്പിക്കുന്ന സൗന്ദര്യത്തിനുടമയാണ് ലിസി. അടുത്തിടെ കൊച്ചിയിൽ ഒരു കടയുടെ ഉദ്ഘാടനം നിർവഹിച്ചത് ലിസിയും മകൾ കല്യാണി പ്രിയദർശനും ചേർന്നായിരുന്നു. കൂടുതൽസൗന്ദര്യം ആർക്ക് എന്ന് കണ്ടെത്താൻ കഴിയുന്നി ല്ലെന്നായിരുന്നു അപ്പോൾ ആരാധകരുടെ കമന്റ്.അഭിനയ രംഗത്തുനിന്നു വിട്ടുനിൽക്കുന്ന ലിസി ശക്തമായ കഥാപാത്രം ലഭിച്ചാൽ മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |