കളമശേരി: ഫാക്ടിൽ വേതന പരിഷ്കരണ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ ( ബി.എം.എസ്) എന്നിവ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാരുടെ പുനർനിയമനം നിറുത്തലാക്കുക, വിരമിച്ചവർക്കും മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുക, പുതിയ നിയമനങ്ങളിൽ അഡ്ഹോക് - കാഷ്വൽ ജീവനക്കാർക്ക് മുൻഗണന നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി നടത്തിയ സമരത്തിൽ കെ.എൻ.ഗോപിനാഥ്, കെ.കെ വിജയകുമാർ, നേതാക്കളായ ജോർജ് തോമസ്, പി.കെ. സത്യൻ, എം.എം ജബ്ബാർ, ഒ.എസ്.ഷിനിൽവാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |