SignIn
Kerala Kaumudi Online
Friday, 26 April 2024 11.53 PM IST

പ്ലസ്‌ ടുവിൽ ഒന്നാമത്‌ കോഴിക്കോട്‌

p

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ വിജയത്തിളക്കത്തിൽ ഒന്നാമതെത്തി കോഴിക്കോട്. ജില്ലയിലെ 176 സ്‌കൂളുകളിലെ 36,696 കുട്ടികളിൽ 32,214 പേരും ഉപരിപഠന യോഗ്യത നേടി. 3,198 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയം 87.79 ശതമാനം. രണ്ടാമത് എറണാകുളമാണ്. വിജയം 87.46 ശതമാനം. 198 സ്‌കൂളുകളിലെ 30559 കുട്ടികൾ എഴുതിയതിൽ വിജയിച്ച 26,727 പേരിൽ 2,986 പേർ ഫുൾ എപ്ലസുകാരാണ്.
മൂന്നാമതെത്തിയ കണ്ണൂരിന്റെ വിജയശതമാനം 86. 86. 156 സ്‌കൂളുകളിലെ 30,240 പേർ എഴുതിയതിൽ 26,267 പേർ ഉപരിപഠന യോഗ്യത നേടി. 2,536 പേർ ഫുൾ എ പ്ലസ് നേടി. ഗൾഫ് മേഖലയിലെ എട്ട് സ്‌കൂളുകളിൽനിന്ന് 467 പേർ എഴുതിയതിൽ 447 പേർ യോഗ്യത നേടി. വിജയം 96. 13 ശതമാനം. ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിൽ നിന്നായി 959 പേർ എഴുതിയതിൽ 641 പേർ വിജയിച്ചു (66. 84%), മാഹിയിൽ ആറ് സ്‌കൂളുകളിലെ 670 പേർ എഴുതിയതിൽ 594 പേർ ജയിച്ചു (88. 66%).


 ജില്ല തിരിച്ചുള്ള വിജയം

(സ്‌കൂളുകളുടെ എണ്ണം, പരീക്ഷ എഴുതിയവർ, ഉപരിപഠന യോഗ്യത നേടിയവർ, വിജയശതമാനം ക്രമത്തിൽ)

തിരുവനന്തപുരം- 174 30562 25243 82. 60 %
കൊല്ലം- 133 25746 22060 85. 68 %
പത്തനംതിട്ട- 83 11517 8743 75. 91 %
ആലപ്പുഴ- 121 22065 17532 79. 46 %
കോട്ടയം- 130 20708 16620 80.26 %
ഇടുക്കി- 80 10513 8561 81. 43 %
എറണാകുളം- 198 30559 26727 87.46 %
തൃശൂർ- 197 31571 26991 85. 49 %
പാലക്കാട്- 148 29460 23530 79. 87 %
കോഴിക്കോട്- 176 36696 32214 87.79 %
മലപ്പുറം- 243 55359 48054 86. 80 %
വയനാട്- 60 9353 7021 75. 07 %
കണ്ണൂർ- 156 30240 26267 86. 86 %
കാസർകോട്- 108 14648 11620 79. 33 %

പ്ള​സ് ​ടു​ ​വി​ജ​യി​ക​ളെഅ​ഭി​ന​ന്ദി​ച്ച് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ള​സ് ​ടു,​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷാ​ ​വി​ജ​യി​ക​ളെ​ ​അ​ഭി​ന​ന്ദി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ ​മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം​ ​റ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 83.87​ ​ശ​ത​മാ​നം​ ​പേ​രും​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യെ​ന്ന​ത് ​അ​ഭി​മാ​ന​ക​ര​മാ​ണ്.​ ​വി.​എ​ച്ച്.​എ​സ്‌.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ 68.71​ ​ആ​ണ് ​വി​ജ​യ​ശ​ത​മാ​നം.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​വും​ ​ന​മു​ക്ക് ​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ ​കൊ​വി​ഡ് ​വെ​ല്ലു​വി​ളി​ക​ൾ​ ​മ​റി​ക​ട​ന്നു​ള്ള​ ​മി​ക​ച്ച​ ​നേ​ട്ട​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​മു​ഴു​വ​ൻ​ ​കു​ട്ടി​ക​ൾ​ക്കും​ ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു​വെ​ന്നും​ ​യോ​ഗ്യ​ത​ ​നേ​ടാ​നാ​വാ​ത്ത​വ​ർ​ ​നി​രാ​ശ​രാ​കാ​തെ​ ​അ​ടു​ത്ത​ ​പ​രീ​ക്ഷ​യി​ൽ​ ​പ​രി​ശ്ര​മം​ ​തു​ട​ര​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ഭി​ന​ന്ദ​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUSTWO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.