പെരിന്തൽമണ്ണ: ഓയിസ്ക ഇന്റർനാഷണൽ പെരിന്തൽമണ്ണ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അമൃതം യോഗകേന്ദ്രയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. ഓയിസ്ക ജില്ലാ ചാപ്റ്റർ സെക്രട്ടറി ഡോ :പി. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ നഗരസഭാംഗം കിഴിശ്ശേരി മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ഓയിസ്ക പെരിന്തൽമണ്ണ ചാപ്റ്റർ സെക്രട്ടറി കെ. മുഹമ്മദ് യൂനസ്, ഓയിസ്ക യോഗ കോ ഓർഡിനേറ്റർ പി. എം.സുരേഷ് എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോക്ടർമാരായ ഷീബ കൃഷ്ണദാസ്, ശാലി രാജീവ്, വിഷ്ണു മോഹൻ, നീന്തൽ പരിശീലക കെ. നളിനിദേവി, സി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |