തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ യോഗ ബോധവത്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അദ്ധ്യാപകനായ ഫാ. മനീഷ് ജെറാൾഡ് എസ്.ജെ ബോധവത്കരണ ക്ലാസും യോഗ പരിശീലന ക്ലാസും നയിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ഫാദർ ഷിബു ജോസഫ്, സാന്ദ്ര. ബി, വിൻഷ സിൽവ എന്നിവർ സംസാരിച്ചു. ഡോ. രേണുക, വോളന്റിയർ സെക്രട്ടറിമാരായ വർണ ശങ്കർ, ജോയൽ. ഡി, എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |