SignIn
Kerala Kaumudi Online
Saturday, 27 April 2024 4.04 AM IST

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം നിഷേധിക്കുന്നതാണ് യഥാർത്ഥ സ്‌നേഹത്തിന്റെ അടയാളം; നിലപാട് വ്യക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ

pope-francis

വത്തിക്കാൻ സിറ്റി: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം നിഷേധിക്കുന്നത് യഥാർത്ഥ സ്‌നേഹത്തിന്റെ അടയാളമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. വിവാഹം വരെ ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് ദാമ്പത്യ ജീവിതം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.


വത്തിക്കാൻ പൊതുസദസിൽ സംസാരിക്കുമ്പോഴാണ് മാർപ്പാപ്പയുടെ പരാമർശം. ഇക്കാലത്ത് ദമ്പതികൾ ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം ബന്ധം വേർപിരിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് മികച്ച തീരുമാനമാണ്. ഇത് സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് യുവാക്കളെ സഹായിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.


സോഷ്യൽ മീഡിയയിലൂടെ മാർപ്പാപ്പയുടെ പ്രസംഗത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ബന്ധത്തിൽ ലൈംഗികതയുടെ പ്രാധാന്യത്തെ ദുർബലപ്പെടുത്തുന്നതാണ് മാർപ്പാപ്പയുടെ പ്രസ്താവനയെന്നാണ് ഇറ്റാലിയൻ തീയോളജിസ്റ്റ് വിറ്റോ മാൻകുസോ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, POPE FRANCIS, TRUE LOVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.