കുറ്റ്യാടി: സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേളം പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.പി.സുധാകരൻ, തായന ബാലാമണി, സി.എം.കുമാരൻ, പറമ്പത്ത് സത്യൻ, സി.എം.വിജേഷ്, ഇ.എം.രാജേഷ് കുമാർ, സി.ബിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |