കൂരോപ്പട. എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയന്റെ നേതൃത്വത്തിൽ കൂരോപ്പട ക്ഷീരോല്പാദക സംഘം യോഗാ മഹോത്സവം സംഘടിപ്പിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം ജോർജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി എം സ്കറിയ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, അനിൽ കൂരോപ്പട, മിൽമ മേഖലാ യൂണിയൻ ഭരണ സമിതിയംഗം സോണി ഈറ്റയ്ക്കൽ, ബോണി, എ ബി രാധാകൃഷ്ണൻ, രശ്മി തുടങ്ങിയവർ പങ്കെടുത്തു. യോഗാ ക്ലാസിനും പരിശീലനത്തിനും ബിന്ദു, കണ്ണൻ അനന്തു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |