കോങ്ങാട്: പൊട്ടമ്പാടം അങ്കണവാടിയിൽ വായനാദിനത്തിൽ വായനശാല പ്രവർത്തനമാരംഭിച്ചു. വാർഡ് മെമ്പർ പി.രാജീവ് മുൻകൈയെടുത്താണ് വായനശാല ആരംഭിച്ചത്. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വായനശാല ഉപയോഗപ്പെടുത്താനാകും. 21 അങ്കണവാടികളുള്ള കേരളശ്ശേരി പഞ്ചായത്തിൽ ആദ്യമായാണ് ഒരു അങ്കണവാടിയിൽ പൊതുജനങ്ങൾക്കായി വായനശാല പ്രവർത്തനം ആരംഭിക്കുന്നത്. സാഹിത്യകാരൻ മുരളി മങ്കര ഉദ്ഘാടനം ചെയ്തു. അങ്കണവാടി അദ്ധ്യാപിക പി.കെസത്യഭാമ, അങ്കണവാടി കമ്മിറ്റി അംഗങ്ങളായ പി.കെ.രാമകൃഷ്ണൻ, പി.എം.സതീഷ്, വി.സി.പ്രീത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |