മുണ്ടക്കയം . ആരോഗ്യ ഫിഷറീസ് വകുപ്പും, ഫുഡ് സേഫ്റ്റി അധികൃതരും മുണ്ടക്കയം, എരുമേലി മേഖലയിലെ മത്സ്യവ്യാപാരസ്ഥാപനങ്ങളിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 88 കിലോ പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മുണ്ടക്കയത്ത് ഏഴ് കടകളിലും എരുമേലിയിൽ ആറ് കടകളിലുമായിരുന്നു പരിശോധന. 65 കിലോ പഴകിയ മത്സ്യം മുണ്ടക്കയത്ത് നിന്നും, 23 കിലോ മത്സ്യം എരുമേലിയിൽ നിന്നുമാണ് പിടികൂടിയത്. എരുമേലിയിൽ മൂന്നു കടകൾക്കും, മുണ്ടക്കയത്ത് അഞ്ചു കടകൾക്കും നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |