SignIn
Kerala Kaumudi Online
Saturday, 27 April 2024 5.19 AM IST

കുട്ടിക്കളി മാറാതെ പോക്സോ അന്വേഷണസംഘം

posco

#കുഞ്ഞുങ്ങളോടുള്ള അതിക്രമത്തിൽ കൊല്ലം മൂന്നാമത്

കൊല്ലം: ജില്ലയിൽ കുഞ്ഞുങ്ങളോടുള്ള ലൈംഗിക അതിക്രമത്തിലും കുറ്റകൃത്യങ്ങളിലും ഓരോ വർഷവും വർദ്ധനവുണ്ടാകുന്നതായി സംസ്ഥാന പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുമ്പോഴും,​ പോക്സോ കേസുകൾക്ക് മാത്രമായി പ്രത്യേക അന്വേഷണസംഘം രുപീകരിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. ക്രമസമാധാന പാലനത്തിനൊപ്പം പോക്സോ കേസുകളിലെ അന്വേഷണം കൃത്യമായി നടക്കാത്തതിനാൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓരോ ജില്ലയിലും പ്രത്യേക സംഘം രൂപീകരിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. പുതിയ സംഘം രൂപീകരിക്കാനുള്ള തസ്തികളില്ലാത്തിനാൽ പ്രത്യേക സംഘത്തിന്റെ രൂപീകരണം ചർച്ചകളിൽ മാത്രമായി ഒതുങ്ങി. പോക്സോ കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്ന തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലകളിൽ അന്വേഷണസംഘത്തിന്റെ ഘടനയിൽ മാറ്റമുണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാനത്ത് 500ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സി കാറ്റഗറിയിലുള്ള 112 സ്​റ്റേഷനുകളുടെ ചുമതല എസ്‌.ഐമാർക്ക് നൽകിയ ശേഷം ഇൻസ്‌പെക്ടർമാരെ മ​റ്റ് മേഖലയിലേക്ക് പുനർവിന്യസിക്കാൻ ഉന്നത പൊലീസ് യോഗം തീരുമാനിച്ചിരുന്നു. ഇതിൽ 44 എസ്.എച്ച്.ഒമാരെ പ്രത്യേക പോക്‌സോ സംഘത്തിലേക്ക് നിയോഗിക്കുമെന്നാണ് വകുപ്പ് പ്രഖ്യാപിച്ചത്.

ഒന്ന് തിരുവനന്തപുരം,

രണ്ട് മലപ്പുറം

കഴിഞ്ഞ മൂന്ന് വർഷമായി പോക്സോ കേസുകളുടെ എണ്ണത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. തിരുവനന്തപുരവും മലപ്പുറവുമാണ് ഒന്നും രണ്ടും സ്ഥാനക്കാർ. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകളിൽ 134 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020ൽ 252 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തയിടത്ത് കഴിഞ്ഞ വർഷം 327 എണ്ണമായി ഉയർന്നു. ഏപ്രിൽ വരെയുള്ള കണക്കുകളിൽ നിന്ന് ഈ വർഷവും വർദ്ധനവുണ്ടാകാനുള്ള സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രജിസ്റ്റർ ചെയ്ത കേസുകളിൽ 25 ശതമാനവും ലൈംഗികാതിക്രമത്തിനാണ്.

# പോക്‌സോ പ്രത്യേക അന്വേഷണ സംഘം

1. ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ ജില്ലാതല അന്വേഷണ സംഘം

2. സ്​റ്റേഷനുകളിൽ കുട്ടികൾക്കെതിരായ പീഡനകേസ് രജിസ്റ്റർ ചെയ്താൽ അന്വേഷണം ഏറ്റെടുക്കും
3. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ട ചുമതല

4. 90 ദിവസത്തിനകം കു​റ്റപത്രം സമർപ്പിക്കും

5. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നത് തടയുകയും ലക്ഷ്യം

6. ഓരോവർഷവും സംഘാംഗങ്ങൾക്ക് പ്രത്യേക പരിശീലനം

# ജില്ലയിലെ പോക്സോ കേസുകൾ (ഏപ്രിൽ വരെ )

സിറ്റി : 60

റൂറൽ : 74

ആകെ : 134

# 2021ൽ- 2020ൽ

സിറ്റി : 127 - 107

റൂറൽ : 200 - 145

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.