മുംബയ്: ഡൽഹി, കൊൽക്കത്ത, മുംബയ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ ആറ് സൗജന്യ എ.ടി.എം ഇടപാടുകൾ അനുവദിച്ച് എസ്.ബി.ഐ. അക്കൗണ്ടിൽ പ്രതിമാസ ബാലൻസ് ഒരു ലക്ഷം രൂപ വരെയുള്ള ഉപഭോക്താക്കൾക്കാണ് ആനുകൂല്യം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മൂന്ന് സൗജന്യ ഇടപാടുകൾ മാത്രം.
സൗജന്യ പരിധിക്ക് ശേഷമുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ 10 രൂപയും മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നുള്ള ഇടപാടുകൾക്ക് 20 രൂപയും ഈടാക്കും.
അതേസമയം, അക്കൗണ്ടിൽ പ്രതിമാസം ഒരുലക്ഷം രൂപയിലേറെ നിലനിറുത്തുന്നവർക്ക് എസ്.ബി.ഐയിലും ഇതര ബാങ്കുകളിലേയും എ.ടി.എം ഇടപാടുകളെല്ലാം സൗജന്യമായിരിക്കും.
അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് എസ്.ബി.ഐ എ.ടി.എമ്മിൽ 5 രൂപയും മറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ 8 രൂപയും ഈടാക്കും.
എ.ടി.എമ്മിലൂടെയുള്ള രാജ്യാന്തര ഇടപാടുകൾക്ക്, ഇടപാട് തുകയുടെ 3.5 ശതമാനത്തിന് പുറമെ 100 രൂപയും ഈടാക്കും.
അക്കൗണ്ടിൽ മതിയായ ബാലൻസില്ലാത്തതിനാൽ എ.ടി.എം ഇടപാട് റദ്ദായാൽ 20 രൂപ ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |