SignIn
Kerala Kaumudi Online
Friday, 20 September 2024 2.56 AM IST

റുപർട്ട് മർഡോകും ജെറി ഹാളും വേർപിരിയുന്നു

Increase Font Size Decrease Font Size Print Page
rupert

ലോസ്ആഞ്ചലസ് : മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ റുപർട്ട് മർഡോകും ( 91 ) ഭാര്യയും അമേരിക്കൻ നടിയുമായ ജെറി ഹാളും ( 65 ) വേർപിരിയുന്നതായി റിപ്പോർട്ട്. 2016ലാണ് ഇരുവരും വിവാഹിതരായത്. മർഡോകിന്റെ നാലാം വിവാഹമായിരുന്നു ഇത്. ഫോക്സ് ന്യൂസ്, വാൾ സ്ട്രീ​റ്റ് ജേണൽ, ദ സൺ, ദ ടൈംസ്, ഹെറാൾഡ് സൺ, ദ ഓസ്ട്രേലിയൻ തുടങ്ങി നിരവധി മാദ്ധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം ഓസ്‌ട്രേലിയയിൽ ജനിച്ച യു.എസ് പൗരനായ മർഡോകിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്, ഫോക്സ് കോർപറേഷൻ എന്നിവയ്ക്കാണ്.

പാട്രിഷ്യ ബുക്കർ, അന്ന മരിയ ടോർവ്, വെൻഡി ഡെംഗ് എന്നിവരാണ് മർഡോകിന്റെ മുൻ ഭാര്യമാർ. മർഡോകിന് മൂന്നു ഭാര്യമാരിലായി ആറു മക്കളുണ്ട്. 2014ലാണ് മർഡോക് വെൻഡി ഡെംഗുമായി വേർപിരിഞ്ഞത്. പ്രശസ്ത റോക്ക് ബാൻഡായ റോളിംഗ് സ്റ്റോണിലെ മുൻനിര ഗായകൻ മിക്ക് ജാഗറുടെ പങ്കാളിയായിരുന്നു ജെറി ഹാൾ. 1999ലാണ് 20 വർഷം നീണ്ട ബന്ധം ഇരുവരും അവസാനിപ്പിച്ചത്. ഇവർക്ക് നാല് മക്കളുണ്ട്. അതേ സമയം, വിവാഹമോചന വാർത്തകളോട് മർഡോകിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.