മലപ്പുറം: രാഹുൽഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐക്കാർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ഉപരോധസമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. നൗഫൽ ബാബു, എം.കെ. മുഹ്സിൻ, ജില്ലാ സെക്രട്ടറിമാരായ ജാഫർ കാവനൂർ, അജിത് പുളിക്കൽ, കെ.പി.ശറഫുദ്ധീൻ, റാഷിദ് പൂക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |