കുറ്റിപ്പുറം: ബാലവേല വിരുദ്ധവാരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ചൈൽഡ് ലൈൻ മലപ്പുറം സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആതവനാട് ഗവ. ഹൈസ്ക്കൂളിലും വളാഞ്ചേരി ഹൈസ്കൂളിലും വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തും തെരുവുനാടകവും ബോധവത്കരണ പരിപാടിയും നടത്തി. ബാലവേല വിരുദ്ധവാരാചരണത്തിന്റെ ഉദ്ഘാടനം കെ.എം.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജ് കുറ്റിപ്പുറം കാമ്പസിൽ കോളേജ് പ്രിൻസിപ്പൽ എം. ടി. ഷംസുദ്ദീൻ നിർവ്വഹിച്ചു. യോഗത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് എസ് . ഗ്രീഷ്മ അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് കോ ഓർഡിനേറ്റർ അമീൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |