തിരുവനന്തപുരം: മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെ 27ന് രാവിലെ 10ന് സെക്രട്ടേറിയേറ്റ് നടയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.മുൻ എം.പി പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണംവിജയൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ,സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുരളീധരൻ നായർ,ജില്ലാ ജനറൽസെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ,ജില്ലാ ട്രഷറർ അടക്കമുളളവർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |