തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ പരാജയം അന്വേഷിക്കാൻ സി.പി.എം കമ്മിഷനെ നിയോഗിച്ചു. എ.കെ.ബാലനും ടി.പി. രാമകൃഷ്ണനുമാണ് കമ്മിഷൻ അംഗങ്ങൾ. വോട്ട് ചോർച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായോ എന്നും കമ്മിഷൻ പരിശോധിക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലത്തിൽ എൽ.ഡി.എഫ് വൻ പ്രചാരണം നടത്തിയിട്ടും മുന്നണി സ്ഥാനാർത്ഥിക്ക് വൻപരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പരാജയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |