SignIn
Kerala Kaumudi Online
Saturday, 27 April 2024 6.46 AM IST

വെൺപാലവട്ടം ക്ഷേത്രത്തിൽ ലക്ഷാർച്ചന 30ന്

തിരുവനന്തപുരം: വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്‌ഠാ വാർഷികത്തോടനുബന്ധിച്ച് 30ന് രാവിലെ 9 മുതൽ ലക്ഷാർച്ചന ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. 28ന് രാവിലെ 5.30ന് അഷ്‌ടദ്രവ്യ സമേതം മഹാഗണപതിഹോമവും വൈകിട്ട് 5ന് അദ്ധ്യാത്മിക പ്രഭാഷണവും 6.45ന് സർഗരാഗ സന്ധ്യയും 7ന് രക്ഷോഘ്‌ന ഹോമവും നടക്കും. രണ്ടാം ദിവസമായ 29ന് രാവിലെ 5.30ന് അഷ്‌ടദ്രവ്യസമേതം മഹാഗണപതി ഹോമം, 8.30ന് യോഗീശ്വര ക്ഷേത്രത്തിൽ വിശേഷാൽ പൂജ, ദീപാരാധന,കാണിക്ക സമർപ്പണം, 10ന് നാഗരുകാവിൽ നൂറുംപാലും നിവേദ്യം, വൈകീട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.45ന് ത്രയ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്യം. മൂന്നാം ദിവസമായ 30ന് രാവിലെ 5.30ന് അഷ്‌ടദ്രവ്യ സമേതം മഹാഗണപതിഹോമം, 7ന് വിശേഷാൽ തൃക്കളഭ പൂജ, 9ന് ലക്ഷാർച്ചനയും പൊങ്കാലയും 12.30ന് പൊങ്കാല നിവേദ്യം. വൈകീട്ട് 5ന് പുഷ്പാഭിഷേകം 7ന് ട്രിവാൻഡ്രം വോയ്സിന്റെ ഗാനമേള. ലക്ഷാർച്ചനയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0471 2741222, 9744877773.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.