കോട്ടയം. കർഷക മോർച്ച സംസ്ഥാന പഠനശിബിരം ജൂലായ് 4,5 തീയതികളിൽ കോട്ടയം കാസാ മരിയ കൺവെൻഷൻ സെന്ററിൽ നടക്കും. കേന്ദ്രമന്ത്രിമാരടക്കം പങ്കെടുക്കും. ഇതോടനുബന്ധിച്ച് ബി.ജെ.പി ജില്ല ഓഫീസിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ല അദ്ധ്യക്ഷൻ ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.വി.രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി രജ്ഞിത്ത്, സംസ്ഥാന സമിതിയംഗം അനിൽകുമാർ മുള്ളനളയ്ക്കൽ, ജില്ല വൈസ് പ്രസിഡൻ്റ് സുരേന്ദ്രനാഥ്, ജില്ല ട്രഷറർ മഹേഷ് എന്നിവർ പങ്കെടുത്തു. 5ന് ഏറ്റുമാനൂരിൽ ജൈവ കൃഷിക്കാരുടെ സംഗമം സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |