വാരണാസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വാരണാസിയിൽ അടിയന്തരമായി നിലത്തിറക്കി. വാരണാസിയിൽനിന്ന് ലക്നൗവിലേക്ക് ഹെലികോപ്ടർ പറന്നുയർന്നതിനു പിന്നാലെയാണ് അടിയന്തര ലാൻഡിംഗ്.
പിന്നീട് റോഡ് മാർഗം ബബാത്പൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് വിമാനത്തിൽ ലക്നൗവിലേക്ക് തിരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്ടർ തിരിച്ചിറക്കിയതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ മാദ്ധ്യമങ്ങളോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |