കൊല്ലം: കാർ വാടകയ്ക്കെടുത്തു നൽകാത്ത വിരോധത്തിൽ യുവാവിനെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഘത്തിലെ ഒരാളെ കണ്ണനല്ലൂർ പൊലീസ് പിടികൂടി. ആദിച്ചനല്ലൂർ വെളിച്ചിക്കാല ലക്ഷംവീട് കോളനിയിൽ അൽഅമീൻ മൻസിലിൽ അൽഅമീനാണ് (26) പിടിയിലായത്.
അസീം, അൽ അമീൻ, അൽ അമീർ എന്നിവരടങ്ങിയ സംഘത്തിന് കാർ വാടകയ്ക്കെടുത്തു നൽകാൻ വിസമ്മതിച്ച ആദിച്ചനല്ലൂർ സ്വദേശി സിയാദിനെയാണ് ആക്രമിച്ചത്. 21ന് ഉച്ചയ്ക്ക് ഒന്നിന് മറ്റ് മൂന്ന്പേർക്കൊപ്പം വീടിന് മുന്നിലെത്തിയ സംഘത്തെക്കണ്ട് സിയാദ് അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ഓടിക്കയറി. പിന്തുടർന്നെത്തിയ അസീം കൈയിലുണ്ടായിരുന്ന കത്തികൊണ്ട് സിയാദിന്റെ തുടയിൽ കുത്തി പരിക്കേൽപ്പിച്ചു. അൽ അമീൻ കത്തി കൊണ്ട് വയറിന്റെ ഇടതു ഭാഗത്ത് കുത്തിയും അൽ അമീറും കണ്ടാലറിയാവുന്ന മറ്റുള്ളവരും ചേർന്ന് വടികൾ കൊണ്ട് അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. പിടിയിലായ അൽഅമീന് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ നരഹത്യ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നീ കേസുകളുണ്ട്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഡി. സജീവൻ, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |