കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി നിർമ്മിച്ച സ്ട്രീറ്റ് ടോയ്ലറ്റ് സമുച്ചയം 29ന് രാവിലെ 10ന് മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഓഫിസിന് എതിർവശത്ത് ബോട്ട് ജെട്ടിയിലാണ് സ്ട്രീറ്റ് ടോയിലറ്റ് സമുച്ചയം.
ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ്, സെക്രട്ടറി സാജു പി. വർഗീസ്, ട്രഷറർ സി.ജെ. ജയിംസ്, അഡ്വ. ജോസ് മങ്ങാലി തുടങ്ങിയവർ പങ്കെടുക്കും. രണ്ടു വീടുകളുടെ സമ്മതപത്രം ചടങ്ങിൽ സി.എൻ. മോഹനൻ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |