തിരുവനന്തപുരം: കേരള സർക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെ മദ്യനിരോധന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മദ്യ നിരോധനസമിതി ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയന്റെ അദ്ധ്യക്ഷതയിൽ മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുരളീധരൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന ട്രഷറർ ശശിധരൻ നായർ, സോമശേഖരൻ നായർ, ഡോ. കൃഷ്ണകുമാർ, പ്രകാശ്, ഗാന്ധി സുരേഷ്, അമരവിള ജയകുമാർ, രവീന്ദ്രൻ അമ്പൂരി, വിഴിഞ്ഞം ഹനീഫ, സത്യശീലൻ, ദേവരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |