SignIn
Kerala Kaumudi Online
Saturday, 27 April 2024 3.33 AM IST

വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി ഈ അഞ്ച് കാര്യങ്ങളിൽ ഏതെങ്കിലുമൊന്നിനായി നിങ്ങളെ നിർബന്ധിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

love

പ്രണയത്തിലായിരിക്കുമ്പോൾ പങ്കാളിയുമായി കറങ്ങി നടക്കാനും എപ്പോഴും സമയം ചെലവഴിക്കാനും തോന്നുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് തന്നെ പലർക്കും തങ്ങളുടെ സുഹൃത്തുക്കളെ നഷ്ടപ്പെടുന്നതിനും സ്വന്തം ഇഷ്ടങ്ങൾ മറന്നുപോവുന്നതിനും കാരണമാകുന്നു. ഇങ്ങനെ പ്രണയത്തിന്റെ പേരിൽ നിങ്ങളുടെ മറ്റ് പല ഇഷ്ടങ്ങളും നഷ്ടപ്പെടാൻ തുടങ്ങും. ഒരാൾക്ക് വേണ്ടി മറ്റ് കാര്യങ്ങൾ ഒഴിവാക്കിയാൽ പിന്നീട് നിങ്ങൾ ഒരുപാട് ദു:ഖിക്കേണ്ടി വരും. ആ പ്രണയം തകരുകയോ പ്രണയിച്ച വ്യക്തി നിങ്ങളെ ഉപേക്ഷിക്കുകയോ ചെയ്താൽ ഇക്കാര്യങ്ങൾ ഓർത്ത് നിങ്ങൾക്ക് കുറ്റബോധം തോന്നിയേക്കാം.

പ്രണയം എന്ന മാന്ത്രിക ലോകത്ത് നിൽക്കുമ്പോൾ ചുറ്റും നടക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിക്കില്ല. പക്ഷെ അതിൽ നിന്ന് പുറത്തുകടന്ന് യാഥാർത്ഥ്യത്തിലേയ്ക്ക് വരുമ്പോൾ നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടാതിരിക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. ആഗ്രഹങ്ങൾ

ഒരിക്കലും പ്രണയത്തിന്റെ പേരിലോ വിവാഹത്തിന്റെ പേരിലോ ഒരിക്കലും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേണ്ടെന്ന് വയ്ക്കരുത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്, ജോലിയ്ക്ക് പോകുന്നത് തുടങ്ങി ഒന്നും തന്നെ മറ്റുള്ളവർക്കായി മാറ്റിവയ്ക്കരുത്. നിങ്ങളുടെ ഇഷ്ടത്തിൽ കൈകടത്താനുള്ള സ്വാതന്ത്ര്യവും ആർക്കും കൊടുക്കരുത്. എപ്പോഴും ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് തനിക്ക് തന്നെയാണ് എന്നതോർക്കുക.

2. ആത്മാഭിമാനം

പങ്കാളി നിങ്ങളോട് പരിധിയിൽ കവിഞ്ഞ് അനാദരവോടെ പെരുമാറുന്നുണ്ടെങ്കിൽ എത്രയും വേഗം അയാളെ ജീവിത്തിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഒരിക്കലും ഒരു ആരോഗ്യകരമായ ബന്ധത്തിൽ ഇങ്ങനെയൊന്ന് സംഭവിക്കില്ല.

3. ഐഡന്റിറ്റി

ഒരു പ്രണയബന്ധത്തിലാണ് എങ്കിലും നിങ്ങൾ ഒരു വ്യക്തിയാണ് എന്നത് എപ്പോഴും ഓർക്കുക. അതിനാൽ സ്വന്തം അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ മറ്റുള്ളവരുടെ താൽപ്പര്യത്തിന് വേണ്ടി ഉപേക്ഷിക്കരുത്. സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ മറക്കരുത്.

4. തീരുമാനങ്ങൾ

പ്രണയത്തിലായിരിക്കുമ്പോൾ നമ്മുടെ ചെറിയ കാര്യങ്ങളിൽപോലും പങ്കാളിയുടെ അഭിപ്രായം തേടാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. എന്നാൽ സ്വയം ശരിയെന്ന് തോന്നി എടുക്കുന്ന തീരുമാനങ്ങളെ മാറ്റാൻ ഒരാൾ പ്രേരിപ്പിക്കുകയാണെങ്കിൽ ഒരിക്കലും അതിന് വഴങ്ങരുത്. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഭാവിയിൽ തീരുമാനമെടുക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള നിങ്ങളുടെ ശേഷി തന്നെ നഷ്ടപ്പെടും.

5. വിട്ടുവീഴ്ച പാടില്ല

ഒരു ബന്ധം നിലനിർത്തുന്നതിനായി വിട്ടുവീഴ്ചകൾക്ക് തയാറാകുന്നത് നല്ലതാണ്. എന്നാൽ എപ്പോഴും അമിതമായി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നത് നല്ലതല്ല. നിങ്ങൾ എപ്പോഴും നിങ്ങളായിത്തന്നെയിരിക്കാൻ ശ്രദ്ധിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOVE, LOVE TIPS, TIPS TO PREVENT LOSING PERSONALITY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.