ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ വനിതാ സിംഗിസിൽ നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ഇഗ സ്വിയാറ്റക്ക് രണ്ടാം റൗണ്ടിലെത്തി. ക്രൊയേഷ്യൻ താരം ജാന ഫെറ്റിനെ നേരിട്ടുള്ള സെറ്റുകളിൽ 6-0, 6-3 ന് വീഴ്ത്തിയാണ് പോളിഷ് ലോക ഒന്നാം നമ്പർ താരം ഇഗ വിംബിൾഡണിൽ വിജയക്കുതിപ്പ് തുടങ്ങിയത്.
ഇഗയുടെ തുടർച്ചയായ 36-ാം വിജയമായിരുന്നു ഇത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന വനിതാ താരമെന്ന റെക്കാഡ് ജഗയുടെ പേരിലാണ്. ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പായ അമേരിക്കൻ യുവതാരം കോക്കോ ഗൗഫ്, സിമോണ ഹാലെപ്പ്, ജലേന ഒസ്റ്റാപെങ്കൊ, ക്രെസിക്കോവ തുടങ്ങിയവരും രണ്ടാം റൗണ്ടിൽ എത്തി.
പതറാതെ നദാൽ
പുരുഷ സിംഗിൾസിൽ സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലും രണ്ടാം റൗണ്ടിൽ എത്തി. അർജന്റൈൻ താരം ഫ്രാൻസിസ്കോ സെറുൻഡോളോയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് നദാൽ ജയമുറപ്പിച്ചത്. സ്കോർ: 6-4,6-3,3-6,6-4.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |