SignIn
Kerala Kaumudi Online
Friday, 26 April 2024 8.42 AM IST

പൗർണമിക്കാവിൽ അക്ഷരയജ്ഞം

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവിൽ സെപ്‌തംബർ 25 മുതൽ ഒക്ടോബർ 5 വരെയുള്ള നവരാത്രി ദിവസങ്ങളിൽ അക്ഷരയജ്ഞം നടക്കും. ഒക്ടോബർ ആറ് മുതൽ പൗർണമി ദിനമായ ഒമ്പതുവരെ ഹാലാസ്യശിവ മാഹാത്മ്യ യജ്ഞവും സംഘടിപ്പിക്കുന്നുണ്ട്.കന്യാകുമാരി മുതൽ കാശ്‌മീർ വരെയുള്ള സന്യാസിമാരുടെ കാർമ്മികത്വത്തിലാണ് പൗർണമിക്കാവിലെ യജ്ഞങ്ങൾ നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ ദേവീഭാഗവത നവാഹയജ്ഞവും ലളിതാ സഹസ്രനാമജപ യജ്ഞവും നവരാത്രി നാളുകളിൽ നടക്കും. ഓരോ ദിവസവും 108 പേർ വീതമുള്ള സംഘങ്ങളാണ് ലളിതാ സഹസ്രനാമജപ യജ്ഞം നടത്തുന്നത്. ലളിതാ സഹസ്രനാമ ജപ യജ്ഞത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഗ്രൂപ്പുകൾ പൗർണമിക്കാവ് ക്ഷേത്രവുമായി ബന്ധപ്പെണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.