നവാഗതരായ ബബിത - റിൻ ദമ്പതികൾ സംവിധാനം ചെയ്യുന്ന പ്യാലി ജൂലായ് 8ന് റിലീസ് ചെയ്യും.ബോളിവുഡിലെ പ്രശസ്ത ബാലതാരവും പുരസ്കാര ജേതാവുമായ ബാർബി ശർമ്മ ആണ് പ്യാലിയെ അവതരിപ്പിക്കുന്നത്. ജോർജ് ജേക്കബ്, ശ്രീനിവാസൻ,മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളംമുരുഗദോസ് എന്നിവരാണ് മറ്റു താരങ്ങൾ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം അനശ്വര നടൻ എൻ.എഫ്. വർഗീസിന്റെ മകൾ സോഫി വർഗീസ് എൻ.എഫ്. വർഗീസ് പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്നു. ജിജു സണ്ണി ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |